Advertisements
|
മ്യൂണിക്കില്‍ മൊഗാ തിരുവാതിര അരങ്ങേറിയത് ചരിത്രമായി
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: യൂറോപ്പില്‍ ആദ്യമായി മെഗാ തിരുവാതിരനൃത്തം ജര്‍മനിയിലെ മ്യൂണിക്കില്‍ അരങ്ങേറി.164 പേരടങ്ങിയ മലയാളി മങ്കമാരാണ് താളത്തിനൊത്തു ചുവടുവെച്ച് തിരുവാതിരകളിയില്‍ പങ്കെടുത്തത്.
മ്യൂണിക്കിലെ സിന്‍സിനാറ്റിസ്ട്രാസെയില്‍ സ്ഥിതിചെയ്യുന്ന മിറ്റെല്‍ഷൂളെയുടെ കോമ്പൗണ്ടിലായിരുന്നു മെഗാ തിരുവാതിരയുടെ അരങ്ങേറ്റം.
കേരളസമാജം മ്യൂണിക്കുമായി സഹകരിച്ച് മ്യൂണിക്കിലെ വനിതാകൂട്ടായ്മയുടെ (Women in munic )നേതൃത്വത്തില്‍ മായ ആണ് തിരുവാതിര ഏകോപിപ്പിച്ചത്. കീര്‍ത്തി കൃഷ്ണയാണ് കൊറിയോഗ്രഫി ചെയ്തത്. വുമന്‍സ് ഇന്‍ മ്യൂണിക്ക് അവതരിപ്പിച്ച 164 പേര്‍ പങ്കെടുത്ത 10 മിനിട്ട് നീണ്ട് നിന്ന മെഗാ തിരുവാതിരയായിരുന്നു ഓണാഘോഷത്തിലെ പ്രധാന ആകര്‍ഷണം. രണ്ടര മാസത്തെ തയ്യാറെടുപ്പിലൂടെയാണ് മെഗാ തിരുവാതിര യാഥാര്‍ത്ഥ്യമായത്.
കേരളസമാജം മ്യൂണിക്കിന്റെ ഓണാഘോഷത്തിനു മുന്നോടിയായിട്ടാണ് തിരുവാതിര സംഘടിപ്പിച്ചത്.
പത്മഭൂഷന്‍ കെഎസ് ചിത്രയുടെ സെമിക്ളാസിക്കല്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കി 10 മിനിട്ട് നേരം അവതരിപ്പിച്ച തിരുവാതിരനൃത്തം കാഴ്ചക്കാരുടെ മനം കവര്‍ന്നു.ഗായിക ചിത്രയുടെ ആശംസകളോടെയാണ് നൃത്തം വേദിയില്‍ അരങ്ങേറിയത്.
കമ്മറ്റിയും ടീം നേതാക്കളും
കീര്‍ത്തി, ലത, ദിവ്യ, ഐബി, അനില, ഷീബ, രാഖി, ലീന, ഡെയ്മി, ഷബ്ന, ഷൈസ്, സുധ, നിമ്മി, സന്ധ്യ, പ്രീതി, പാര്‍വതി, ആതിര, അപര്‍ണ, ടീന, ജയസൂര്യ, ഗോപിക, നിനി എന്നിവരാണ് നേതൃത്വം നല്‍കിയത്.
ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ സ്ഥാനം പിടിക്കാന്‍ ഒരുങ്ങുകയാണ് ഇതിന്റെ സംഘാടകര്‍. |
|
- dated 04 Oct 2025
|
|
Comments:
Keywords: Germany - Otta Nottathil - mega_thiruvathira_women_in_munich_ksm_sept_27_2025 Germany - Otta Nottathil - mega_thiruvathira_women_in_munich_ksm_sept_27_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|